നീന്തൽ പരിശീലനം അവസാനിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച നീന്തൽ പരിശീലനം അവസാനിച്ചു. വെക്കേഷൻ കാലത്ത് ഇരുപത് വിദ്യാർത്ഥികൾക്കാണ് കളിക്കൂട്ടം ഗ്രന്ഥശാല നീന്തൽ പരിശീലനം നൽകിയത്. എല്ലാ ദിവസവും കലത്ത് ഒൻപത് മണി മുതൽ ഒരു മണിക്കൂറാണ് പരിശീലനം നൽകിയത്. നാഗത്താം കാവിൽ ദാമോദരൻ നായർ, കാഞ്ഞിരോട്ട് സുധീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് നീന്തൽ പരിശീലനം നടന്നത്.
