സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വൃക്ഷവത്കരണത്തിനു സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ഈ വര്‍ഷം വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഹരിത കേരളം മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും.
സ്ഥാപനങ്ങള്‍ അതത് വനംവകുപ്പ് ഓഫീസുകളില്‍ നിന്നും നേരിട്ട് തൈകള്‍ കൈപ്പറ്റണമെന്നും ലോക പരിസ്ഥിതി ദിനത്തിന്റെ അന്ത:സത്തയ്ക്കൊത്തവിധം നട്ടു പരിപാലിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പി മാരപാണ്ഡ്യന്‍ അറിയിച്ചു.

