മലയാള ഭാഷാനിയമം സമഗ്രമായി നടപ്പാക്കുക: മലയാള ഐക്യവേദി
.
കൊയിലാണ്ടി: 2025 ൽ കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാനിയമം ചട്ടങ്ങൾ രൂപീകരിച്ച് സമഗ്രമായി ഉടൻ നടപ്പാക്കണം എന്ന് മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ സോണിയ ഇ. പി. മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സമിതി അംഗം വി. വൈഷ്ണവി, എം.വി. പ്രദീപൻ, സതീഷ് കുമാർ സി കെ, ഡോ. പി സുരേഷ്, പ്രദീപ് കുമാർ കറ്റോട്, സനീഷ് പനങ്ങാട്
എന്നിവർ സംസാരിച്ചു. ദേവേശൻ പേരൂർ (സെക്രട്ടറി), എ. സുഭാഷ് കുമാർ (പ്രസിഡണ്ട്), പത്മൻ കാരയാട് (കൺവീനർ), എൻ വി പ്രദീപ് കുമാർ (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.




