സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് വട്ടോളിയിൽ
.
വട്ടോളി: വട്ടോളിയിൽ സീനിയർ സിറ്റിസൺസ് ഫോറം മുപ്പതാം ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് മുതിർന്ന നേതാവ് ഒ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എം ശ്രീധരൻ, വൈസ് പ്രസിഡണ്ട് ഇ.സി. ബാലൻ, എടത്തിൽ ദാമോദരൻ, അജയൻ മൂലാട്, ഇബ്രാഹിം തിക്കോടി, കെ.കെ രാഘവൻ, സി. നാരായണൻ, വി പി നാണു, കെ. കണ്ണൻ, കെ പി കരുണാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ സമ്മേളനം 19, 22 തീയതികളിലാണ്. 19ന് വനിതാ സമ്മേളനവും പ്രകടനവും കുറ്റ്യാടിയിലും, പൊതുസമ്മേളനം വട്ടോളി ഹയർസെക്കണ്ടറി സ്കൂളിലുമാണ് നടക്കുക.



