നമ്പ്രത്തുകര സുരക്ഷാ പെയിൻ ആൻ്റ് പാലിയേറ്റീവ് വാർഷിക ജനറൽ ബോഡിയും വളണ്ടിയർ പരിശീലനവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: നമ്പ്രത്തുകര സുരക്ഷാ പെയിൻ ആൻ്റ് പാലിയേറ്റീവ് വാർഷിക ജനറൽ ബോഡിയും വളണ്ടിയർ പരിശീലനവും നമ്പ്രത്തുകര പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്നു. സുരക്ഷ ജില്ലാ ചെയർമാൻ സി പി ആനന്ദൻ ഉദ്ഘാടനം ചെയ്തു. നമ്പ്രത്തുകര മേഖല ചെയർമാൻ സി. ഹരിന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ പ്രദീപ് കുമാർ ടി. കെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ഐ.പി.എം ഫാക്കൽറ്റി ടി.കെ സത്യപാലൻ വളണ്ടിയർമാർക്കുള്ള പരിശീലനം നിർവഹിച്ചു. സുരക്ഷ കൊയിലാണ്ടി സോണൽ ചെയർമാൻ ബബീഷ്, ട്രഷറർ രാജൻ പഴങ്കാവിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി. ഹരീന്ദ്രൻ ചെയർമാൻ, സുഷമ ഒറോക്കുന്ന്, ബീന ഓറോക്കുന്ന്, വൈസ് ചെയർമാൻമാർ, കെ. എം. വാസുട്ടി കൺവീനർ, ജോയൻ്റ് കൺവീനർമാർ കെ.സി. ലീല, പ്രദീപൻ ടി.കെ, ട്രഷർ ടി. എം നാരായണൻ എന്നിവരെ തെരഞ്ഞെടുത്തു.



