KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

.

തിരുവനന്തപുരം : കേരളത്തിലെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12. 30 ന് ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

 

കേരളത്തിന്റെ 29-ാമത് ​ഗവർണറായാണ് ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സിക്കിം ഗവർണറായിരുന്ന മാഥൂർ രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവ‌ർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു.

 

Share news