പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി വാർഷിക ജനറൽ ബോഡി യോഗം
കൊയിലാണ്ടി ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി വാർഷിക ജനറൽ ബോഡിയോഗം നടന്നു. വിജയദശമി നാളിൽ ക്ഷേത്ര ക്ഷേമ സമിതി ഓഫിസിൽവച്ചു നടന്ന യോഗത്തില്‍ പ്രസിഡണ്ട് വിവി ബാലൻ അദ്ധ്യക്ഷത വഹിച്ചു, പി വേണു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി വിവി സുധാകരൻ പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു, പിഷാരികാവ് ക്ഷേത്ര നാലമ്പല നവീകരണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. 2026 -27 വർഷത്തെ പുതിയ ഭരണ സമിതിയ തിരഞ്ഞെടുത്തു,
പ്രസിഡണ്ട് ES രാജൻ, വൈസ് പ്രസിഡണ്ട് അജയ് കുമാർ മീത്തൽ, ജോയൻ്റ് സെക്രട്ടറിമാരായ് , NM വിജയൻ ,P വേണു എന്നിവരെ കൂടാതെ പത്തംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു , പുതിയ ഭരണ സമിതിക്കു ആശംസകൾ നേർന്നു കൊണ്ട് , VV സുധാകരൻ , v v ബാലൻ ,N V വത്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. NM വിജയൻ യോഗത്തിനു നന്ദി രേഖപ്പെടുത്തി



