KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ്: ദിൽഷ ഷൈജുവിന് സ്വർണം

.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്റർ കൊളീജിയറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ZGC കാലിക്കറ്റിന്റെ താരം ദിൽഷ ഷൈജുവിന് സ്വർണനേട്ടം. 54 കിലോഗ്രാം വിഭാഗത്തിലാണ് ദിൽഷ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണമെഡൽ കരസ്ഥമാക്കിയത്. മൂടാടി ഹിൽബസാർ മുക്കേരിക്കണ്ടി ഷൈജുവിന്റെയും മിനിയുടെയും മകളാണ് ദിൽഷ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ BBA രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ദിൽഷ ഷൈജു. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ദിൽഷയെ കോളേജ് അധികൃതരും സഹപാടികളും നാട്ടുകാരും അഭിനന്ദിച്ചു. 

Share news