കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
.
കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കൊല്ലം ആനക്കുളം തളയംപുനത്തിൽ കരുണൻ (65) ആണ് മരിച്ചത്. കൊയിലാണ്ടി അഗ്നിരക്ഷാ സേനയും സ്ക്യൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് സംഭവം. ഒരു സംഘം ആളുകൾ കുളിച്ചിറങ്ങിയശേഷം കൂട്ടത്തിലുള്ള ഒരാളെ കാണാതാവുകയായിരുന്നു. അറിയിപ്പ് കിട്ടിയ ഉടനെ അഗ്നിരക്ഷാ സേന എത്തി തിരച്ചിൽ ആരംഭിച്ചു. പിന്നീട് സ്ക്യൂബ ടീം അംഗങ്ങളും തിരച്ചിലിനായി ഇറങ്ങി തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫയർ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിച്ചു.




