മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും, ടെംബോ വാനും തകർത്തു

കൊയിലാണ്ടി: മുചുകുന്നിൽ ബി.ജെ.പി പ്രവർത്തകന്റെ ബൈക്കും, ടെംബോ വാനും തകർത്തു. ഇന്നു പുലർച്ചെ 1-30 ഓടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ബൈക്ക് കത്തുന്നതാണ് കണ്ടത് ഉടൻതന്നെ വെള്ളമൊഴിച്ച് തീകെടുത്തി. അപ്പോഴേക്കും ബൈക്ക് ഭാഗികമായി കത്തിയിരുന്നു.
സമീപമുണ്ടായിരുന്ന ടെംമ്പോ വാനിന്റെ ഗ്ലാസും തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ സ്ഥാപിച്ച സി.സി ടി.വി.ക്യാമറയിൽ അക്രമികളെ കുറിച്ച് സൂചനയുണ്ട്. പോലീസ് ഇത് പരിശോധിക്കുന്നുണ്ട്. ബി.ജെ.പി പ്രവർത്തകനായ ബാലകൃഷ്ണനെതിരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുണ്ട്, നേരത്തെ ബാലകൃഷ്ണന്റെ വീടും തീവെച്ച് നശിപ്പിച്ചിരുന്നു. ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു.

