KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ഉപതെരഞ്ഞെടുപ്പിൽ ചൂടേറിയ പ്രചാരണം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇരു മുന്നണികളും ബി.ജെ.പി.യും ശക്തമാക്കി. നേരത്തെ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. ഇന്ദിരാ വികാസിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തൽസ്ഥാനം രാജിവെക്കുകയായിരുന്നു.  നിലവിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരന്നു അവർ മെയ് 17നാണ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ തവണ 1226 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിരാ വികാസ് വിജയിച്ചത്. ചേമഞ്ചേരി പഞ്ചായത്തിലെ 9, 10, 11, 14, 15, 16, വാർഡുകൾ ചേർന്നതാണ് വെങ്ങളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ. എൽ.ഡി.എഫ് ന് മേൽക്കൈ ഉള്ള വാർഡുകളാണ് ഇതിൽ 16-ാം വാർഡ് മാത്രമെ യു.ഡി.എഫിന്റെ കൈവശമുള്ളത്. അത് കൊണ്ട് തന്നെ എൽ .ഡി .എഫിന് വിജയം സുനിശ്ചിതമാണെന്നാണ് പൊതുസമൂഹവും, രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

എൽ.ഡി.എഫ്.  സ്ഥാനാർതഥിയായി പി.ടി.നാരായണിയാണ് മൽസര രംഗത്തുള്ളത്. യു.ഡി.എഫ് സ്ഥാനാർതഥിയായി ഷൈജ ബിജുവും, ബി.ജെ.പി.സ്ഥാനാർതഥിയായി  ശ്രീജ ബിജുവുമാണ്‌മത്സര രംഗത്തുള്ളത്. എൽ .ഡി .എഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ യാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. അത് കൊണ്ട് തന്നെ പോരാട്ടം ശക്തമായിരിക്കുകയാണ്. ഇരുമുന്നണികളും, ബി.ജെ.പി.യും തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയാക്കി കഴിഞ്ഞു. വീട് കയറിയുള്ള വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് മൂന്ന് സ്ഥാനാർത്ഥികളും .

Advertisements

കഴിഞ്ഞ തവണ പോൾ ചെയ്ത വോട്ടിൽ എൽ.ഡി.എഫിന് 3533 വോട്ടും, യു.ഡി.എഫിന് 2307 വോട്ടും ബി.ജെ.പി.ക്ക്. 491 വോട്ടുമാണ് ലഭിച്ചത്. 1226 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *