സിപിഐഎം കാപ്പാട് ലോക്കൽ കുടുംബ സംഗമം നടത്തി
.
കാപ്പാട്: സപ്തംബർ 13, 14, 15 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാ കമ്മിറ്റിയുടെ ഭാഗമായി സിപിഐഎം കാപ്പാട് ലോക്കൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ. കെ ഹനീഫ (ജില്ലാ പഞ്ചായത്ത് മെമ്പർ) ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം വിപി രാജീവൻ അധ്യക്ഷനായി, സംഗമത്തിൽ വെച്ച് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവർ, പാർട്ടിയുടെ ആദ്യകാല പ്രവർത്തകർ, കലാ സാംസ്‌കാരിക രംഗത്തും, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയവരെയും അനുമോദിച്ചു. പി. ബാബുരാജ്, അശോകൻ കോട്ട്, എം സുരേഷ്, പി കെ പ്രസാദ്, പികെ സത്യൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം നൗഫൽ സ്വാഗതം പറഞ്ഞു.



