സജിത്ത് മുട്ടപ്പലത്തിനെ മർദിച്ചതിനെ ന്യായീകരിച്ച് രമ്യാ ഹരിദാസ്
.
ചിറയൻകീഴിലെ കോൺഗ്രസ് കൂട്ടത്തല്ലിൽ പ്രതികരണവുമായി രമ്യാ ഹരിദാസ് എംഎൽഎ. സജിത്ത് മുട്ടപ്പലത്തിനെ മർദിച്ചതിനെ ന്യായീകരിച്ചു കൊണ്ടാണ് രമ്യാ ഹരിദാസ് രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നും ഉണ്ടായത് സ്വാഭാവികമായിട്ടുള്ള പ്രതികരണമാണെന്നാണ് രമ്യാ ഹരിദാസിന്റെ വാദം.


സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ രണ്ട് ഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചു. കെപിസിസിയിൽ അതിൽ പരാതി കൊടുത്തിരുന്നു. ഇതാണ് സംഘർഷം ഉടലെടുക്കാനുള്ള പശ്ചാത്തലമെന്ന് രമ്യാ ഹരിദാസ് പറയുന്നു.




