KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ കല്യാണവീട്ടിൽ സംഘർഷം: മൂന്ന് പേർക്ക് വെട്ടേറ്റു

.

പേരാവൂർ: കണ്ണൂർ പേരാവൂരിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരാളുടെ നില ​ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് പേരെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  പേരാവൂർ പാമ്പാളിയിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ബാലുശ്ശേരി ലക്ഷ്മിയുടെ വീട്ടിൽ വെച്ചാണ് സംഭവം.

 

വീട്ടുകാരും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. മദ്യപാനത്തിനിടെ അയൽവാസിയുമായി കല്യാണവീട്ടിലെത്തിയവർ തർക്കത്തിലായി. തുടർന്ന് സംഘർഷത്തിലേക്ക് കടക്കുകയും കൂരിയാടൻ അൻസർ (30), പട്ടനാടൻ അരൂൺ (29), അഭിജിത്ത് മേൽ മൂരിങ്ങോടി (30) എന്നിവർക്ക് വെട്ടേൽക്കുകയും ചെയ്തു. അൻസാറിനെ കണ്ണൂർ ബേബി മെമ്മോർ ഹോസ്പിറ്റലിലും അരുൺ, അഭിജിത്ത്എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചത്‌. തർക്കത്തിൽ ലക്ഷ്മിയുടെ തലക്കും അടിയേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!