KOYILANDY DIARY.COM

The Perfect News Portal

4471 ഒഴിവുകൾ: ദക്ഷിണ റെയിൽവേയിൽ അപ്രന്റീസാവാൻ അവസരം

.

ദക്ഷിണ റെയിൽവേയിൽ അപ്രന്റീസാവാൻ അവസരം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസുകളെ നിയമിക്കുന്നതിനായാണ് ദക്ഷിണ റെയിൽവേ വിഞ്ജാപനം പുറത്തിറക്കിയത്. നിയുക്ത ട്രേഡുകളിലേക്കായി 4471 പരിശീലന സ്ലോട്ടുകളാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ 163 എണ്ണം പുതുമുഖങ്ങൾക്കായുള്ളതാണ്.

 

4,308 എണ്ണം മുൻ ഐടിഐ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷനുകൾ, വർക്ക്ഷോപ്പുകൾ, യൂണിറ്റുകൾ എന്നിവയിലായാണ് അവസരങ്ങൾ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 27 വരെ വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ, പ്രായ മാനദണ്ഡങ്ങൾ പാലിക്കണം. അപ്രന്റീസ്‌ഷിപ്പ് പരിശീലനത്തിനുള്ളതാണ് ഈ നിയമനം. കാലാവധി പൂർത്തിയാക്കിയതിന് ശേഷം സ്ഥിരം തൊഴിൽ ഉറപ്പുനൽകുന്നില്ല എന്ന് ഉദ്യോഗാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

തിരഞ്ഞെടുക്കപ്പെട്ട അപ്രന്റീസുകൾക്ക് അവരുടെ വിഭാഗം അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഫ്രഷർ, ക്ലാസ് 10 വിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസം 8,200 രൂപയാണ് സ്റ്റൈപ്പന്റ് ഫ്രഷർ, ക്ലാസ് 12 വിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസം 9,600 രൂപ ലഭിക്കും. എക്സ്-ഐടിഐ വിഭാഗക്കാർക്ക് പ്രതിമാസം 9,600 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക. പ്രോസസ്സിംഗ് ഫീസ് 100 രൂപയാണ്.

 

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, വനിതാ ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഫ്രഷേഴ്സിനുള്ള പരിശീലന കാലയളവ് വെൽഡർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രേഡുകൾക്ക് ഒരു വർഷം മൂന്ന് മാസവും ഫിറ്റർ, പെയിന്റർ എന്നിവർക്ക് രണ്ട് വർഷവുമാണ്.

Share news
error: Content is protected !!