സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. അസിസ്റ്റന്റ് കമീഷണര്‍മാരും ഡിവൈഎസ്പിമാരുമടക്കം 100 ഉന്നതോദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന പൊലീസ് ഉന്നതതലയോഗത്തിലെ തീരുമാനമനുസരിച്ചാണ് നടപടി. കഴിഞ്ഞ ദിവസം എഡിജിപി, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു.
