കൊയിലാണ്ടി ഈസ്റ്റ് റോഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ സ്വകാര്യ ബിൽഡിങ്ങിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ നിറയുന്നത്.ശക്തമായ കാറ്റിൽ പ്ലാസ്റ്റിക് റോഡിലേക്ക്
പറക്കുന്നതും വ്യാപകമാണ്. മാലിന്യം കുന്നുകൂടിയ സ്ഥലത്ത് നേരത്തെ കിണർ ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് മൂടുകയായിരുന്നു.
