കാസര്‍കോഡ് കുമ്പളയ്ക്കടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
കാസര്‍കോഡ്: കുമ്പളയ്ക്കടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. പെര്‍വാട് സ്വദേശിയായ അബ്ദുല്‍ ഖാദറാണ് മരിച്ചത്. കുമ്പള മാളിയങ്ക കോട്ടോക്കാറിലെ ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്കും കുത്തേറ്റു.
ബദരിയ നഗറിലെ നൗഷാദ് കുത്തേറ്റ് മാംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുമ്ബള പഞ്ചായത്ത് അംഗമായിരുന്ന പേരാല്‍ മുഹമ്മദ് മകന്‍ ഷഫീഖിനെ മൂന്ന് വര്‍ഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സലാമെന്ന് പോലീസ് അറിയിച്ചു.

