കൊരയങ്ങാട് ക്ഷേത്രക്കുളം ശുചീകരിച്ചു
കൊയിലാണ്ടി: ജലസംരക്ഷണത്തിന്റെ ഭാഗമായി വറ്റിവരണ്ട കൊരയങ്ങാട് ക്ഷേത്രക്കുളം നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്രകമ്മിറ്റി നേതൃത്വത്തിൽ ശുചീകരിച്ചു. നിരവധി ചെറുപ്പക്കാർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കടുത്ത വരൾച്ചയെ തുടർന്ന് ക്ഷേത്രക്കുളം വറ്റിവരണ്ടിരിക്കുകയായിരുന്നു.
ശുചീകരണ പ്രവർത്തിക്ക് ‘പുതിയ പറമ്പത്ത് ബാലൻ, ഒ.കെ.ബാലകൃഷ്ണൻ, ടി.എം.രവി, കെ.കെ.വിനോദ് ,പി .പി .സുധീർ, കെ.കെ.ബാലൻ, ഐ.നാരായണൻ, ടി.ടി.ബാലകൃഷ്ണൻ, വി.മുരളി കൃഷ്ണൻ, പുത്തൻപുരയിൽ ബിജു, പി.കെ. സജീവ്, പി.കെ.സജീഷ് നേതൃത്വം നൽകി

