സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ക്ഷാമബത്ത

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത നല്കാന് തീരുമാനമായി. 2017 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും.
ഒരു ശതമാനം ക്ഷാമബത്ത ജീവനക്കാര്‍ക്ക് അധികമായി നല്‍കുന്നതിന് 19.13 കോടി രൂപയാണ് വേണ്ടത്. ജീവനക്കാര്‍ക്കുള്ള പുതിയ തീരുമാനത്തിലൂടെ പ്രതിമാസം 38.26 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പെന്ഷന് ക്ഷാമബത്ത രണ്ട് ശതമാനം നല്‍കുന്നതിന് 20.88 കോടി രൂപയും പ്രതിമാസം വേണം. ആകെ പ്രതിമാസ അധികചിലവ് 59.14 കോടിരൂപയായിരിക്കും. പുതിയ തീരുമാനത്തിലൂടെ പ്രതിവര്‍ഷം 709.68 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക.

ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെയുള്ള ക്ഷാമബത്ത് കുടിശിക സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് ഈ തുക പണമായി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

