കോഴിക്കോട് വീട് മാറി കൂടോത്രം ചെയ്യാന്‍ കയറി; ഒരാള്‍ പിടിയില്‍
.
കോഴിക്കോട്: വീട് മാറി കൂടോത്രം നടത്താനെത്തിയയാള്‍ പിടിയില്‍. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലാണ് പിടിയിലായത്. സുനിലിനെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ മറ്റൊരു വീടായിരുന്നു ലക്ഷ്യമെന്ന് സുനില്‍ പറഞ്ഞു. മറ്റൊരു വീടിന്റെ മുറ്റത്ത് നിക്ഷേപിക്കാന്‍ കൊടുത്തുവിട്ട സാധനമാണെന്നും വീട് മാറിയതാണെന്നും ഇയാള്‍ സമ്മതിച്ചു.




