KOYILANDY DIARY.COM

The Perfect News Portal

ദീപക് ആത്മഹത്യാ കേസ്: പ്രതിയും ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം

ദീപക് ആത്മഹത്യാ ചെയ്ത കേസിൽ പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഇവരുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു. ഇന്നലെയാണ് ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നത്. അതേസമയം, ക‍ഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാൻഡിലാണ്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 

രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ ക‍ഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ വടകരയിലെ ബന്ധു വീട്ടിൽ വെച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി, വൈകീട്ട് 5 മണിക്ക് മുമ്പായി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. ഷിംജിതയെ മഞ്ചേരി വനിതാ സബ് ജയിലിലേക്കാണ് മാറ്റിയത്.

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന്, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ, മുസ്ലീം ലീഗ് നേതാവായ ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക്കിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്ന് ആരോപിച്ച് ബസിലെ ദൃശ്യങ്ങളടക്കം ഷിംജിത സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം പൊലീസിൽ നൽകിയി പരാതിയിൽ പറയുന്നു. 

Advertisements
Share news