കാപ്പാട് ചിക്കൻ സ്റ്റാളിൽ നിന്ന് 90 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
തിരുവങ്ങൂർ: കാപ്പാട് ചിക്കൻ സ്റ്റാളിൽ നിന്ന് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം പിടികൂടി. എം.ആർ ചിക്കൻ സ്റ്റാൾ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് കാപ്പാട് ടൗണിലെ എം. ആർ ചിക്കൻ സ്റ്റാളിൽ നിന്നാണ് പഴകിയതും ഗുണനിലവാര മില്ലാത്തതുമായ തൊണ്ണൂറ് കിലോഗ്രാം പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്.
.

.
തിരുവങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ.ജെ ഷീബ യുടെ നിർദ്ദേശാനുസരണം കാപ്പാട് ടൂറിസം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ രാമചന്ദ്രൻ, എൻ.വി ജിജിത്ത്, യു. ഷറീന, സിവിൽ പോലീസ് ഓഫീസർ എം.കെ. പ്രസാദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



