KOYILANDY DIARY.COM

The Perfect News Portal

അണേല കാവുംവട്ടം റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു

കൊയിലാണ്ടി നഗരസഭയിലെ അണേല – കാവുംവട്ടം റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. പുതിയ ബൈപ്പാസ് റോഡ് വന്നതിൻ്റെ ഭാഗമായി ഈ വഴി ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്. അണ്ടർപാസ്’ നിർമിക്കുന്നതിനുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യം ഇപ്പോഴും തുടരുകയാണ്. വിഷയം പലതവണ പാർലമെൻ്റിൽ ഉന്നയിച്ചതായി എം പി ഷാഫി പറമ്പിൽ പറഞ്ഞു. എം.പി പ്രൊജക്ട് ഓഫീസറെ സന്ദർശിച്ച് കാര്യത്തിൻ്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയെന്നും എം.പി പറഞ്ഞു.

ഇന്ന് വീണ്ടും എം.പിയും, നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിടിയും സ്ഥലം സന്ദർശിച്ചു. നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ, എ. സുധാകരൻ, ദൃശ്യ എം, എ.പി സുധീഷ്, കെ.എം നജീബ്, രമ്യ പണ്ടാരക്കണ്ടി,  ശ്രീ ജാറാണി, കൗൺസിലർമാർ തുടങ്ങി വിവിധരാഷ്ട്രീയ പാർട്ടി നേതാക്കന്മാർ എന്നിവരും സന്നിഹിതരായിരുന്നു. 

കോമത്തുകരയിൽ സംരക്ഷണഭിത്തി കെട്ടും
കൊയിലാണ്ടി – കോമത്തു കര ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള സർവ്വീസ് റോഡിന്റെ സൈഡിൽ താമസിക്കുന്ന 7 ഓളം വീട്ടുകാർ അപകട ഭീഷണിയിലാണ്. ഇതിന് പരിഹാരം കാണുവാൻ സംരക്ഷണ ഭിത്തികെട്ടണ മെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം എം.പി. ഷാഫി പറമ്പിലിന് വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ കൈമാറി. MP യും NHAI അധികാരികളും ഇന്ന് കോമത്തുകര മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചു.
സംരക്ഷണഭിത്തികെട്ടാമെന്ന് NHAI അധികാരികൾ ഉറപ്പുതരികയുണ്ടായി. ദേശീയ പാതയുടെ കിഴക്കുഭാഗത്തെ സർവ്വീസ് റോഡിന്റെ മതിൽ സോയിൽ നൈലിങ്ങ് ചെയ്തത് ശക്തമായ മഴയത്ത് മണ്ണിടിഞ്ഞു വീണതു കാരണം ഉണ്ടായ അപകടാവസ്ഥ കണക്കിലെടുത്താണ് സംരക്ഷണ ഭിത്തി കെട്ടാമെന്ന NHAI അധികാരികൾ ഉറപ്പു നൽകിയത്. കൂടാതെ ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗം സർവ്വീസ് റോഡിന്റെ ഡ്രയിനേജ് കെട്ടുമ്പോൾ നിലവിലുള്ള രണ്ടു റോഡിലേക്കും പാസ്സേജ് അനുവദിക്കാമെന്ന് വാർഡ് കൗൺസിലർക്ക് ഉറപ്പു നൽകി. വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ, ബാബുരാജ് കെ കെ, ശിവൻ. സി.കെ., മുരളി തോറോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Share news