മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായി വർക്കിഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
.
മൂടാടി ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റ ഭാഗമായി വർക്കിഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു. പ്രസിഡണ്ട് എം. പി. അഖില ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പി. എം, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ, മെമ്പർ പി. കെ. മുഹമ്മദാലി, വൈസ് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി, കെ. പി. കരീം എന്നിവർ സംസാരിച്ചു.

വിവിധ ഗ്രൂപ്പുകളായി വികസന നിർദേശങ്ങൾ ചർച്ച ചെയ്തു. ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ. രഘുനാഥ് പദ്ധതിരേഖ വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ. വി. സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമസഭകൾ ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെ നടത്താൻ തീരുമാനിച്ചു.



