KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ മോഷണ കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് എസ് ഐ ടി

.

ശബരിമല സ്വർണ മോഷണ കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് എസ് ഐ ടി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ എസ് ഐ ടി സംഘം മുഖ്യമന്ത്രിക്ക് നൽകി. അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി സംഘം. ശബരിമലയിൽ കൊടിമരം പുനസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികളിലാണ് എസ്‌ ഐ‌ ടി.

 

2017ൽ പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലാണ് കൊടിമരം പുനസ്ഥാപിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ കേസിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. അന്വേഷണ നീക്കം ശക്തമാകുന്നതോടെ വിഷയം രാഷ്ട്രീയ തലത്തിൽ കോൺഗ്രസിന് പ്രതിരോധം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Advertisements
Share news