പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ PTA ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ PTA ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.എം ബിജു (പ്രസിഡണ്ട്), പ്രമോദ് രാരോത്ത് (സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ) റിയാസ് അബൂബക്കർ (വൈസ് പ്രസിഡണ്ട്), പ്രജിഷ പി (MPTA ചെയർപേഴ്സൺ) എന്നിവരെയാണ് യോഗം തെരെഞ്ഞെടുത്തത്. പി എം ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബീന പൂവ്വത്തിൽ സ്വാഗതവും HM സ്മിത ശ്രീധർ നന്ദിയും പറഞ്ഞു.



