കൊല്ലം തീരദേശം പൊലിസിന് പോലും കടന്ന് വരാൻ ഭയമുള്ള പ്രദേശമാണെന്ന ടി.പി സെൻകുമാറിൻ്റെ പ്രസ്താവനക്കെതിരെ സുന്നീ മഹല്ല് ഫെഡറേഷൻ രംഗത്ത്
കൊയിലാണ്ടി: മത – സൗഹാർദ്ദത്തിൽ കഴിയുന്ന കൊല്ലം പ്രദേശത്തെ നല്ല അന്തരീക്ഷം ഇല്ലാതാക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ടി.പി. സെൻകുമാറിന്റെ നടപടിയിൽ കൊയിലാണ്ടി മേഖല സുന്നീ മഹല്ല് ഫെഡറേഷൻ ആശങ്ക രേഖപ്പെടുത്തി. പൊലിസിന് പോലും കടന്ന് വരാൻ ഭയമുള്ള ഒരു പ്രദേശമാണ് കൊല്ലം തീരദേശം എന്ന സെൻകുമാറിന്റെ പ്രസ്താവന ദുരുദ്ദേശമാണ്.
.

.
മതസൗഹാർദ്ദം തകർക്കുന്ന സംഘർഷങ്ങൾക്ക് പ്രേരണ നൽകുന്ന പ്രസ്താവന നടത്തിയ ഉയർന്ന പൊലിസ് പദവി വഹിച്ചിരുന്ന സെൻകുമാറിൻ്റെ ക്രമസമാധാനം ഇല്ലാതാക്കുന്ന പ്രവർത്തിയുടെ പേരിൽ കേസ്സെടുത്ത് ശിക്ഷിക്കണമെന്ന് എസ്.എം.എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. പിഷാരികാവ് ക്ഷേത്രം, സ്വാമിയാർ കാവ് ക്ഷേത്രം, അരയൻ കാവ് – കൂത്തംപള്ളി ക്ഷേത്രങ്ങൾ, വലിയ കത്ത് പള്ളി, പാറപ്പള്ളി എന്നിവ വലിയ സൗഹാർദ്ദത്തിലാണ് പ്രവർത്തിക്കുന്നത്.
.

.
വിശേഷ ദിവസങ്ങളിൽ പരസ്പരം സ്നേഹ സൗഹാർദ്ദം കൈമാറി സൗഹാർദ്ദ സദസ്സുകൾ നടത്തി വരുന്ന ഒരു പ്രദേശമാണ് കൊല്ലം തീരദേശം. ഇവിടുത്തെ സമാധനന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലന്നും നേതാക്കൾ പറഞ്ഞു. ഭാരവാഹികളായ എ.പി.പി. തങ്ങൾ കാപ്പാട്, പി.വി. അബ്ദുറഹ്മാൻ ഹൈതമി, സി. ഹനീഫ മാസ്റ്റർ, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.



