സ്വർണ വില ഉയർന്നു; പവന് 1,10,400 രൂപ
.
കേരളത്തിൽ രാവിലെ ഉയർന്ന സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും മാറ്റം വന്നിരിക്കുകയാണ്. രാവിലെ ഈ മാസത്തെ ഏറ്റവും വലിയ തുകയിലാണ് സ്വർണ വില എത്തി നിന്നത്. അതിൽ നിന്നും വീണ്ടും ഉയർന്ന് പൊങ്ങി സ്വർണ വില വൻ റെക്കോഡാണിപ്പോഴിട്ടിരിക്കുന്നത്. രാവിലത്തെ വില കണ്ട് നിശ്ചയിച്ചിരുന്നവരെ വൈകീട്ട് വലിയ അവതാളത്തിലാണ് സ്വർണ വിലയെത്തിച്ചത്. രാവിലെ വില 1,08,800 രൂപയായിരുന്നു. ഇത് വലിയ ആശങ്ക സാധാരണക്കാരനിലുണ്ടാക്കിയിരുന്നു.

സ്വർണം വാങ്ങാൻ ഇരുന്നവരെ അത് തെല്ലൊന്ന് പിന്നോട്ടടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വില കുറയും എന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. രാവിലത്തെ വിലയിൽ നിന്ന് 1600 രൂപയാണ് ഇപ്പോൾ ഒരു പവന് വീണ്ടും കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ വിലയുടെ ആശങ്കയിലാണ് ജനങ്ങൾ.

രാവിലത്തെ വിലയിൽ നിന്നും 1600 രൂപ കൂടി ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 1,10,400 ആയി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന തുക. രാവിലെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13600 രൂപയായിരുന്നു. ഇപ്പോൾ അത് 13800 രൂപയായി. ആഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മാസം അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കിയിരിക്കെ എങ്ങനെയാകും ഇനി മുന്നോട്ടുള്ള പോക്കെന്നും വിപണി ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.




