KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ (എആർഎ) ഒന്നാം വാർഷികം സംഘടിപ്പിച്ചു

.

കൊയിലാണ്ടി: ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ (എആർഎ) ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വി. അനുഷ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം സുധ കാവുങ്കൽപൊയിൽ ആശംസകൾ അർപ്പിച്ചു. പഠന- കലാ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. എആർഎ സെക്രട്ടറി കെ. വി. വിജയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഫ്സത് നന്ദിയും പറഞ്ഞു. 

Share news