‘പരാതി പറയുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി
.
ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ പരാമർശം നടത്തി ബിജെപി മുൻ സ്ഥാനാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അജയ് ഉണ്ണി.

ബസിനുള്ളിൽ വെച്ച് ദീപക്കിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ നടപടിയെ വിമർശിക്കുന്നതിനിടയിലാണ്, വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്ന് അജയ് ഉണ്ണി ആഹ്വാനം ചെയ്തത്. തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ്.

“മാനസികമായി താങ്ങാൻ പറ്റാത്ത, മനസ്സിന് വലിയ വിസ്താരമില്ലാത്ത ആളുകളോട് മാത്രമായിട്ടാണ് എനിക്കിനി പറയാനുള്ളത്. ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾക്ക് പലതും നേരിടേണ്ടി വരും. അപ്പോൾ ചെയ്യേണ്ട കാര്യം എന്ന് വെച്ചാൽ, എന്തായാലും ഇങ്ങനെ ആവശ്യമില്ലാത്ത അല്ലെങ്കിൽ അനാവശ്യമായി ഇങ്ങനെ ഒരു നാണം കെടുത്താൻ ശ്രമം നടന്നു കഴിഞ്ഞാൽ, മരിക്കണം എന്ന് തോന്നി നമ്മൾ ഉറപ്പിച്ചു കഴിഞ്ഞാൽ, ചെയ്യേണ്ടത് എന്താണെന്നു വെച്ചാൽ, എന്റെ അഭിപ്രായത്തിൽ ഇങ്ങനെ അപരാധം പറഞ്ഞുണ്ടാക്കുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് പോയി മരിക്കുക.” – ഇങ്ങനെയാണ് ഇയാൾ തന്നെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. വീഡിയോയോയിൽ പല ഭാഗങ്ങളിലും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്.




