ഉപജീവനം, അഗ്നിച്ചിറകുകൾ എന്നീ പദ്ധതികൾക്ക് തുടക്കമിട്ട് ഗവ. മാപ്പിള NSS
.
കൊയിലാണ്ടി: എൻഎസ്എസ് കർമ്മ പദ്ധതിയിൽപ്പെട്ട “ഉപജീവനം ”പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് ജീവിതോപാധിയായി തയ്യൽ മെഷീൻ നൽകി ഗവൺമെന്റ് മാപ്പിള NSS വോളന്റിയേഴ്‌സ് മാതൃകയായി. ജില്ലാ കാലോത്സവ ദിനങ്ങളിൽ തട്ടുകട നടത്തിയാണ് കൂട്ടികൾ ഇതിനായി തുക കണ്ടെത്തിയത്. അതോടൊപ്പം വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന “അഗ്നിച്ചിറകുകൾ ”എന്ന പദ്ധതിക്കും തുടക്കമിട്ടു. വനിതകൾക്കായി – ഹാൻഡ്‌വാഷ്, സോപ്പ് പൊടി, ഫ്ലോർ ക്ലീനർ, വാഷിംഗ് ലിക്യുഡ്, ഡിഷ് വാഷ് എന്നിവയുടെ നിർമ്മാണ പരിശീലന ക്ലാസും സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ ഷമീം കെ എം പദ്ധതികളുടെ ഉദ്ഘടനാ കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ലായിക് ടി എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ അനിൽ കുമാർ കെ പി ആശംസ അറിയിച്ചു. ബിജിന ഷാജു ഉത്പന്ന നിർമ്മാണ ക്ലാസെടുത്തു. പരിപാടിയിൽ പ്രിൻസിപ്പൽ ലൈജു കെ സ്വാഗതവും വോളന്റിയർ ലീഡർ നഹ്‌ല നന്ദിയും പറഞ്ഞു.



