ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സേവാഭാരതി തുണയായി
.
കൊയിലാണ്ടി: ഹൈദരാബാദിൽ വെച്ചു നടക്കുന്ന നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എളാട്ടേരി സ്വദേശിയായ കെ പി ഹരികൃഷ്ണന് സഹായ ഹസ്തവുമായി കൊയിലാണ്ടി സേവാഭാരതി. 25000 രൂപയുടെ സാമ്പത്തിക സഹായം കൈമാറിയാണ് ഹരികൃഷ്ണന് സേവാഭാരതി തുണയായത്. നിരന്തരമായ പരിശീലനത്തിനൊടുവിലും മത്സരത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്നതിലുള്ള യുവാവിന്റെ ആശങ്കയാണ് ഇതോടെ അകന്നത്.

ചെന്നൈ സ്വദേശി കെ പി ബാലകുമാർ തൻ്റെ പിതാവ് ഡോ. എ ബാലകൃഷ്ണൻ്റെ സ്മരണക്കായിട്ടാണ് നിശ്ചിത തുക സേവാഭാരതിയെ ഏൽപ്പിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ വെച്ച് നടന്ന ഈസ്റ്റ് – ഏഷ്യാ മുയ്തായ് ചാമ്പ്യൻഷിപ്പിൽ ഹരികൃഷ്ണൻ വെങ്കല മെഡൽ നേടിയിരുന്നു. സേവാഭാരതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സിക്രട്ടറി വി എം മോഹനൻ ചെക്ക് കൈമാറി. കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി രജി കെ എം, ട്രഷറർ മോഹനൻ കല്ലേരി, മുരളി കെ കെ, പ്രകാശൻ പി കെ എന്നിവർ സംബന്ധിച്ചു.



