KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി സർഗ്ഗോത്സവത്തിന് ഇന്ന് തുടക്കം

.

ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര പുരോഗതിയും കലാ-കായിക കഴിവുകളുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ‘Carnival of the Different’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ സവിശേഷ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

 

വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സർഗ്ഗോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇൻക്ലൂസീവ് കായികമേള, ചലച്ചിത്ര പ്രദർശനങ്ങൾ, ജോബ് ഫെസ്റ്റ്, ഭക്ഷ്യമേള, വിവിധ എക്സിബിഷനുകൾ എന്നിവ മേളയ്ക്ക് മാറ്റുകൂട്ടും. ഇതിനുപുറമെ, ഭിന്നശേഷി സമൂഹത്തിന്റെ പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്ന വിവിധ സെമിനാറുകളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.

Advertisements

 

ഈ മാസം 21-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള വലിയൊരു ചുവടുവെപ്പായാണ് കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്.

Share news