അഭയം ചേമഞ്ചേരി പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
ചേമഞ്ചേരി: അഭയം ചേമഞ്ചേരി പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ 60 ഓളം രോഗികളും നൂറിൽപ്പരം വളണ്ടിയർമാരും കുടുംബാംഗങ്ങളും സംഗമത്തിൽ എത്തിച്ചേർന്നു. രോഗികളും വളണ്ടിയർമാരും
അതിഥികലാകാരൻമാരും ചേർന്ന് നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. സംഗമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് വൈസ് പ്രസിഡണ്ട്. സുബൈദ കബീർ, കളത്തിൽ സജീവൻ, ബിനേഷ് ചേമഞ്ചേരി, ശശി കൊളോത്ത്, ഗിരിജ, വത്സല, അരവിന്ദൻ എന്നിവർ സംസാരിച്ചു.



