വയനാട്ടില്‍ പോക്സോ ജഡ്ജിക്കുനേരെ ചെരിപ്പേറ്

കല്‍പ്പറ്റ: വയനാട്ടില്‍ പോക്സോ ജഡ്ജി പഞ്ചാപകേശനുനേരെ ചെരിപ്പേറ്. പീഡനക്കേസില്‍ പോക്സോ കോടതിയുടെ വിധി പ്രസ്താവം വന്നതിന് തൊട്ടുപിന്നാലെയാണ് മേപ്പാടി സ്വദേശി അറുമുഖന്‍ എന്നയാള്‍ ചെരിപ്പെറിഞ്ഞത്. 12 കാരിയെ പീഡിപ്പിച്ച കേസില്‍ കോടതി അറുമുഖന് 25 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. വിധിയില്‍ പ്രകോപിതനായ പ്രതി ജഡ്ജക്കുനേരെ ചെരിപ്പൂരി എറിഞ്ഞു. ചെരിപ്പേറില്‍ പരിക്കേറ്റ ജഡ്ജി ആസ്പത്രിയില്‍ ചികിത്സതേടി.
പോക്സോ നിയമത്തില്‍ ഇരട്ടനീതി നിലനില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോക്സോ നടപടികള്‍ നേരിട്ടവരും കുടുംബാംഗങ്ങളും പങ്കെടുത്ത ഉപവാസ സമരം വയനാട് കളക്ടറേറ്റിന് മുന്നില്‍ നടന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് പോക്സോ ജഡ്ജിക്കുനേരെ ചെരിപ്പേറ്.

