എസ്എൻഡിപി കോളജിൽ പൂർവ്വ വിദ്യർത്ഥി സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി” ആടിയും പാടിയും, പഴയകാല ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് കൊയിലാണ്ടി RSM എസ്എൻഡിപി കോളജിലെ 1995-2025 ബാച്ചുകളുടെ പൂർവ്വ വിദ്യർത്ഥി സംഗമം (ALUMNIT) സംഘടിപ്പിച്ചു. മുൻ പ്രിൻസിപ്പാളും അലുംനൈറ്റ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. വി. അനിൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. സിപി സുജേഷ് അദ്ധ്യക്ഷതവഹിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം കോളജിൽ നിന്ന് വിരമിച്ച അധ്യാപരും പരിപാടിയിൽ പങ്കെടുത്തു.
.

.
പരിപാടിയോടനുബന്ധിച്ച് അധ്യാപകരായ ഡോ. അമ്പിളി, അബ്ദുൾ സലാം എന്നിവരെ ആദരിച്ചു. വിവധ പരിപാടികളും സംഘടിപ്പിച്ചു. പൂർവ്വ വിദ്യർത്ഥിയും ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനുമായ എസ്.കെ. സജീഷ് ആശംസകൾ നേർന്ന് സംസാരിച്ചു. അലുംനൈറ്റ് സെക്രട്ടറി ഷിജിത്ത് പി.കെ സ്വാഗതവും, ജോ. സെക്രട്ടറി കെ.വി ഷിജിത്ത് നന്ദിയും പറഞ്ഞു.



