KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പാറപ്പള്ളി മഖാം ഉറൂസിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജനുവരി 30, 31, ഫിബ്രവരി 1 തീയതികളിലായി നടക്കുന്ന

ചരിത്ര പ്രസിദ്ധമായ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിൻ്റെ
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഹാഫിസ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ സിദ്ദീഖ് കൂട്ടുമുഖം 
അധ്യക്ഷത വഹിച്ചു.
ഹാഫിസ് മുഹമ്മദ് തർഖവി ദാരിമി, ഉമർ ഫൈസി വളപുരം, ശരീഫ് തമർ, അഷറഫ് പൂഴിയിൽ, സിദ്ദീഖ് അരയമ്പലംകം എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം കൺവീനർ ജുനൈദ് സഞ്ചരി പാറപ്പള്ളി സ്വാഗതവും ബഷീർ കെ വി നന്ദിയും പറഞ്ഞു.
Share news