KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എസ്എൻഡിപി കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 10 ന് നടക്കും

.
കൊയിലാണ്ടി: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിലെ  പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 10 ന് നടക്കും. അലൂംനൈറ്റ് 2025–26 എന്ന പേരിൽ കോളജ് ക്യാമ്പസിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കോളേജിൽനിന്നും 1995 മുതൽ 2025 വരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾക്കൊപ്പം കോളജിൽ നിന്നും വിരമിച്ച അധ്യാപകരും, അനധ്യാപകരും പങ്കെടുക്കും.
.
.
അലുമിനി അസോസിയേഷൻ സെക്രട്ടറി ഷിജിത്ത് പി.കെ, കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ സഹകരണത്തോടെയാണ് വിപുലമായ ഈ സംഗമം സംഘടിപ്പിക്കുന്നത്. കാലത്ത് 10 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന സംഗമത്തിൽ അധ്യാപകരെ ആദരിക്കൽ, പഴയകാല അനുഭവങ്ങൾ പങ്കുവെയ്ക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്കുള്ള സമാപന സമ്മേളനത്തോടെ പരിപാടി അവസാനിക്കും. മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Share news