KOYILANDY DIARY.COM

The Perfect News Portal

വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; സെൻസർ ബോർഡിന് കടുത്ത വിമർശനം

.

സെൻസർ ബോർഡിന് കനത്ത തിരിച്ചടി. തമിഴ് സൂപ്പർ താരം വിജയിന്‍റെ അവസാന ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി. സിനിമക്ക് U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ പ്രദർശനം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നിരുന്നു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിധിയുടെ പശ്ചാത്തലത്തിൽ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിട്ടുണ്ട്.

 

തിരിച്ചടി ഉണ്ടായെങ്കിലും സെൻസർ ബോർഡ് അപ്പീലിന് പോയേക്കുമെന്നാണ് വിവരം. മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. ഇത് പറഞ്ഞ തീയതിയിൽ റിലീസ് ചെയ്യാതിരിക്കാനുള്ള സെൻസർ ബോർഡിന്‍റെ അന്യായ നീക്കത്തിന്റെ ഭാഗമാണ് എന്ന ആരോപണം ഉയർത്തിയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

Advertisements

 

 

സെൻസർ ബോർഡിന് കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത്തരം പരാതികൾ ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി ഇല്ലാത്ത അധികാരം പ്രയോഗിക്കേണ്ട ആവശ്യം സെൻസർ ബോർഡിന് ഇല്ല എന്നും അഭിപ്രായപ്പെട്ടു. റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള അധികാരം സെൻസർ ബോർഡ് ചെയർമാന് ഇല്ല. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് പ്രദർശനത്തിന് തടയിട്ടതെന്ന വിമർശനം കോടതി ഉന്നയിച്ചു. വിജയ് ഓൺലൈനായി കോടതി നടപടികളിൽ ഹാജരായിരുന്നു. 

Share news