കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായി
കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായി. ധനകാര്യം: സിടി ബിന്ദു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി: എ.പി സുധീഷ്, വികസനകാര്യം: എ. സുധാകരൻ, ക്ഷേമകാര്യം: രമ്യ പണ്ടാരക്കണ്ടി എന്നിവരെയാണ് ഇടതുമുന്നണിയിൽ നിന്ന് തെരഞ്ഞെടുത്തത്.

യുഡിഎഫ്ൽ നിന്ന് വിദ്യാഭ്യാസം: കെ.എം നജീബ്, പൊതുമരാമത്ത്: ദൃശ്യ എം എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളെ തീരുമാനിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സമവായത്തിലൂടെ ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തത്.




