താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
.
കൽപ്പറ്റ: താമരശേരി ചുരം നിർമാണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ആറു മുതൽ എട്ടുവരെയുള്ള വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

രാവിലെ ഏട്ടുമുതൽ വൈകിട്ട് ആറുവരെയായിരിക്കും പ്രവൃത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചുരം വഴിയുള്ള യാത്ര രാവിലെ എട്ടിനുമുമ്പും വൈകിട്ട് ആറിനുശേഷവുമായി ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ പോകണം.
Advertisements




