എൻ.സി.പി. എസ് നേതാവ് കെ.വി. നാണുവിനെ അനുസ്മരിച്ചു
കൊയിലാണ്ടി: എൻ സി.പി. എസ് കൊയിലാണ്ടി ബ്ലോക്ക് നിർവ്വഹക സമിതി അംഗവും, തിക്കോടിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിന്ധ്യവും പൊതു പ്രവർത്തകനുമായിരുന്ന കെ.വി. നാണുവിനെ അനുസ്മരിച്ചു. എൻ സി.പി.(എസ്) ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണം സംസ്ഥാന സെകട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി കെ.ടി.എം. കോയ, പി. ചാത്തപ്പൻ, കെ.കെ. ശ്രീഷു, എം.എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.



