പ്രവാസിക്ഷേമനിധിയിൽ മാറ്റങ്ങൾ വരുത്തണമന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ
കുവൈത്തിൽ നിന്ന് തിരിച്ച് വന്ന തൊഴിൽ രഹിതരായ 60 വയസ് കഴിഞ്ഞവരെ ഉൽപെടുത്തി പ്രവാസിക്ഷേമനിധിയിൽ മാറ്റങ്ങൾ വരുത്തണമന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ല ജനറൽ ബോഡിയോഗം കേരള സർക്കാരിനോട് അഭ്യത്ഥിച്ചു. രക്ഷാധികാരി കെ. സിദ്ധീഖ് യോഗം ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എംകെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. നിലവിൽ 60 വയസ് വരെയുള്ളവർക്ക് മാത്രമാണ് പെൻഷന് അർഹതയുള്ളൂ. കുവൈത്ത് പോലുള്ള ഗൾഫ് നാടുകളിൽ ജോലി നിഷേധിക്കുന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആരോഗ്യസംരക്ഷണത്തിനെങ്കിലും പെൻഷൻ ഉപകരിക്കുമെന്ന് യോഗം അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി. രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പി.ഇ. ഹാഷിം തങ്ങൾ അവതരിപ്പിച്ചു. പുതിയവർഷത്തേക്കുള്ള ഭാരവാഹികളായി. എം കെ. മുസ്തഫ പ്രസിഡണ്ട് എം കെ അബ്ദുറഹ്മാൻ, മാമുക്കോയ എ ടി, മുസ്തഫ വൈസ് പ്രസിഡണ്ടുമാർ എം സി. ഷറഫുദിൻ ജനറൽ സെക്രട്ടറി, യൂസഫ്. സി വി, ഹൈദ്രൂസ് PK, മമ്മൂട്ടി എംപി സെക്രട്ടറിമാർ സയ്യിദ് ഹാഷിം തങ്ങൾ ട്രഷറർ എന്നിവരെയും രക്ഷാധികാരിയായി പി.കെ.കുട്ട്യാലി ഹാജിയേയും ഓഡിറ്ററായി കെ.പി. അസീസിനേയും തെരഞ്ഞടുത്തു.

സിദ്ധീഖ്. കൂട്ടുമുഖം അബുൽ റസാഖ് മേലടി ‘ ബഷീർ അമേത്ത് – യു. എ. ബക്കർ ‘ സലീം. അറക്കൽ’ എ. എം. പി ബഷീർ. ആർവി അബ്ദുൽ ഹമീദ് മൗലവി. അസീസ്. കെ.പി മജീദ്. അബ്ദു കുറ്റിച്ചിറ ആശംസകൾ നേർന്ന് സംസാരിച്ചു. കൊയിലാണ്ടി മദ്രസത്തുൽ ബദ്രിയ വുമൻസ് ഹാളിൽ നടന്ന പരിപാടിക്ക് സെക്രട്ടറി ഷറഫുദ്ധീൻ എം സി നന്ദി പറഞ്ഞു




