തിരുവങ്ങൂരിൽ കോൺക്രീറ്റ് ബ്ലോക്കുകൾ മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി നിലം പതിച്ചു
.
കൊയിലാണ്ടി: ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ കോൺക്രീറ്റ് ബ്ലോക്കുകൾ മുകളിലേക്ക് ഉയർത്തുന്നതിനിടെ കയർ പൊട്ടി നിലത്തേക്ക് പതിച്ചു. വൻ അപകടം ഒഴിവായി. തിരുവങ്ങൂർ അടിപ്പാതയുടെ വടക്ക് ഭാഗത്താണ് (കൊയിലാണ്ടി ഭാഗം) കോൺക്രീറ്റ് ബ്ലോക്കുകൾ വീണത്. ഇന്ന് സ്കൂൾ അവധി ആയതിനാലും മറ്റ് സർക്കാർ സ്ഥാപനങ്ങൾ അവധി ആയതിനാലും വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച ആളുകൾ പള്ളിയിൽ പോയി തിരിച്ച് വരുന്നതിന് അല്പം മുൻപാണ് തകർന്ന് വീണത്. ഈ സമയം വാഹനങ്ങളും കുറവായിരുന്നു.




