ആർ ശ്രീലേഖ കൂടിയാലോചന നടത്താതെയാണ് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് മേയർ
വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആവശ്യം മേയർ അറിയാതെ. കൂടിയാലോചന നടത്താതെയാണ് ആർ ശ്രീലേഖ എംഎൽഎയെ വിളിച്ചതെന്നും മേയർ. ശ്രീലേഖയ്ക്ക് ദാർഷ്ട്യം എന്ന് പൊതു അഭിപ്രായം. മുൻ കൗൺസിൽ തീരുമാനിച്ചതിൻ്റെ ഭാഗമായി എംഎൽഎക്ക് മുറി അനുവദിച്ചത്. വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും മറ്റു കാര്യങ്ങൾ അതിനുശേഷം ആലോചിക്കുമെന്നും എംഎൽഎ വികെ പ്രശാന്ത് പ്രതികരിച്ചു.



