”ഹൃദയാകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങൾ” പുസ്തകം പ്രകാശനം ചെയ്തു
കൊയിലാണ്ടി: സമൂഹമാണ് കവികളെയും കലാകാരന്മാരെയും സൃഷ്ടിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പോ യിൽക്കാവ് പറഞ്ഞു. ജെ ആർ ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരമായ ഹൃദയാകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു. ആദ്യ പുസ്തകം അഡ്വ : കെ ടി ശ്രീനിവാസൻ ഏറ്റുവാങ്ങി. രാജൻ നരയൻ കുളം പുസ്തകം പരിചയപ്പെടുത്തി.

ചടങ്ങിൽ മുചുകുന്ന് ഭാസ്കരൻ, അനിൽ കാഞ്ഞിലശ്ശേരി, ഡോ: ലാൽ രഞ്ജിത്ത്, രാഗം മുഹമ്മദലി, സുസ്മിത ഗിരീഷ്, ബാലു പൂക്കാട് എന്നിവർ സംസാരിച്ചു. ഷൈമ പി വി സ്വാഗതവും ജെ ആർ ജ്യോതിലക്ഷ്മി മറുമൊഴി രേഖപ്പെടുത്തി. ബിന്ദു പ്രദീപ് നന്ദി പറഞ്ഞു.




