ശബരിമല സ്വർണ മോഷണ കേസ്: എസ് ഐ ടി സംഘം ഡിണ്ടിഗലിൽ
.
ശബരിമല സ്വർണ മോഷണ കേസില്‍ എസ് ഐ ടി സംഘം ഡിണ്ടിഗലിൽ എത്തി. ഡി മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണൻ ചോദ്യം ചെയ്യുകയാണ്. വിഗ്രഹ കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഡി മണിയെന്ന ബാലമുരുഗനെ കേന്ദ്രീകരിച്ചും ഡിണ്ടിഗലിൽ എസ് ഐ ടി സംഘം അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, ശബരിമല സ്വര്‍ണക്കേസില്‍ പ്രതികളുമായി കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. യുഡിഎഫ് ഭരണകാലത്ത് പ്രതികള്‍ ശബരിമലയിലെ പ്രധാന ചടങ്ങകളിലെത്തിയത് എങ്ങനെയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും നേതാക്കള്‍ക്കും മറുപടിയില്ല.

ശബരിമല സ്വര്‍ണ്ണക്കേസില്‍ പിടിയിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഗോവര്‍ധനനും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികളെ വിളിച്ചു കൊണ്ടുപോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് ബന്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദിച്ചത്.




