13 വയസ്സുകാരിയെ ബലാത്സംഘം ചെയ്ത് കടന്നുകളഞ്ഞ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു
കൊയിലാണ്ടി: 13 വയസ്സുകാരിയെ ബലാത്സംഘം ചെയ്ത് കടന്നുകളഞ്ഞ് രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് അതിസാഹസികമായി പിടികൂടി. തമിഴ്നാട് തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള മുരുകേശൻ്റെ മകൻ ബാലാജി എന്നയാളെയാണ് പോലീസ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ട ലിംഗ കടിമേടു എന്ന കോളനിയിൽ വെച്ചാണ് പ്രതിയെ സാഹസികമായി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.
.

.
കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ ചെറുത്തെങ്കിലും പിന്നീട് അയ്യാംപേട്ട ലോക്കൽ പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ് നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവ് കേസുകളിൽ പ്രതിയായ കുറുവ സംഘത്തിൽപ്പെട്ട മുരുകേശന്റെ മകനാണ് ബലാജി. മുരുകേശൻ കുറച്ച് കാലം മുമ്പാണ് മരണപ്പെട്ടത്. ബന്ധുവിന്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിൽ 13 കാരിയെ ബലം പ്രയോഗിച്ച് നിരവധി തവണ ബലാൽസംഘം ചെയ്യുകയായിരുന്നു.
.

.
പിന്നീട് പ്രതി തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു IPS എന്നിവരുടെ നിർദ്ദേശപ്രകാരം DySP സനിൽ കുമാർ കെ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഇൻസ്പെക്ടർ സുമിത്ത് കുമാർ K, ASI സുനിൽ കുമാർ സി.എം. SCPO വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ സുമിത്ത് കുമാർ K, SI ഗ്രീഷ്മ, SI കെ.പി ഗിരീഷ്, Asi Manoj Kumar, ASI സുനിൽകുമാർ സി.എം. SCPO വിവേക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




