KOYILANDY DIARY.COM

The Perfect News Portal

‘ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ’ സംഘടിപ്പിച്ചു

.

കോഴിക്കോട് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ, ഫാറൂഖ് ട്രെയിനിങ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എൻഎസ്എസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടർ സി ബിജു പരിപാടി ഉദ്ഘാടനം ചെയ്‌തു. ഫാറൂഖ് ട്രെയി‌നിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലിം റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. അർബൻ 2 സിഡിപി‌ തങ്കമണി അധ്യക്ഷയായി.

അഷ്റഫ് കാവിൽ പി സ്മിത എസിൽ അഹമ്മദ്, ടി കെ അനിൽ. എസ് രശ്‌മി, ദിവ്യ എ ആമിന എന്നിവർ സംസാരിച്ചു. 210 വിദ്യാർത്ഥികൾ പങ്കെടുത്തു. ബോധവൽക്കരണ റാലി, ബലൂൺ പറത്തൽ, സാംസ്ക്കാരിക പരിപാടികൾ എന്നിവയും നടന്നു.

Advertisements
Share news